ഒരു അദ്ധ്യാപികയുടെ അനുഭവം
നമ്മുടെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍
സന്തോഷിപ്പിക്കുന്നതും വേദനിപ്പിയ്കുന്നതുമായ
പലപല അനുഭവങ്ങളിലൂടെയും കടന്നുപോകാത്തവര്‍
ആരുണ്ട്? ഒരു അദ്ധ്യാപികയുടെ അത്തരം അനുഭവം
അവരുടെ വാക്കുകളില്‍ കൂടി ഞാന്‍ പങ്കുവെയ്കട്ടെ!
"ഞാന്‍ ഒരു ഗ്രാമപ്രദേശത്തെ സ്കൂളിലാണ് ജോലി
നോക്കുന്നത്.പല ജീവിതസാഹചര്യങ്ങളില്‍ നിന്ന്
വരുന്ന കുട്ടികളാണല്ലോ ക്ലാസിലുള്ളത്. ക്ലാസ്സില്‍
പഠിപ്പിയ്കുമ്പോള്‍ ഞാന്‍ ഒരു ഗൌരവക്കാരി
യാണ്. എന്നാലുംകുട്ടികളുടെ പ്രശ്നങ്ങളും ജീവിത
സാഹചര്യങ്ങളും മനസ്സിലാക്കാന്‍ വളരെശ്രമി യ്കാ
റുണ്ട്. എനിയ്ക് ചാര്‍ജ് എട്ടാം ക്ലാസിലാണ്.ആദ്യദിവ
സങ്ങളില്‍ത്തന്നെ മൂന്നാമത്തെ ബഞ്ചില്‍ അറ്റത്തിരി
യ്കുന്ന ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. നിറം മങ്ങിയ
ഷര്‍ട്ടും പാന്‍റും. ക്ഷീണിച്ച മുഖഭാവം. ആവശ്യമായ
നോട്ടുബുക്കുകള്‍ ഒന്നുംതന്നെയില്ല. വിവരം തിരക്കിയ
എന്നോട് ആദ്യമൊന്നും അവന്‍ ഒന്നും പറഞ്ഞില്ല.
പിന്നെ അവന്‍റെ സ്വന്തം കഥ പറയാന്‍ തുടങ്ങി.
അച്ഛനാരെന്ന് അവനറിയില്ല. അമ്മയ്കുപോലും അത
റിയില്ല. കാരണം അവര്‍ മാനസികരോഗിയാണ്. ആകെ
യുള്ളത് പ്രായം ചെന്നമുത്തച്ഛനാണ്. മിക്കദിവസങ്ങളിലും
രാവിലെ ഒന്നും കഴിയ്കാതെയാണ്സ്കൂളില്‍ വരുന്നത്.
സ്കൂളില്‍ ഉച്ചകഞ്ഞി തുടങ്ങാത്തതിനാല്‍ രാവിലെയും
ഉച്ചയ്കും പട്ടിണി. ഇതെല്ലാം കേട്ട എനിയ്ക് കുറേ നേര
ത്തേയ്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പത്താംതരത്തില്‍
പഠിയ്കുന്ന എന്‍റെ മകളുടെയുംഅവന്‍റെ അനുജന്‍റെയും
മുഖം എനിയ്കോര്‍മ്മ വന്നു. ഇഷ്ടപ്പെട്ട ആഹാരം അല്ലെ
ങ്കില്‍ അവര്‍ കഴിയ്കില്ല. നമുക്കുചുറ്റും നമ്മള്‍ കാണാതെ
ഇതുപോലെ എത്രപേരുണ്ടാകും.അര വയര്‍പോലും നിറ
യ്കാനാകാതെ തുള്ളിച്ചാടിനടക്കേണ്ട ചെറുബാ
ല്യങ്ങളില്‍ ജീവിതപ്രാരാബ്ദങ്ങളുടെ വെയിലേറ്റ്
കരുവാളിയ്കുന്നവര്‍! പിറ്റേദിവസംമുതല്‍ ഞാന്‍
സ്കൂളില്‍ പോയപ്പോള്‍ എനിയ്കൊപ്പം അവനും
ഒരുപൊതിച്ചോര്‍ കരുതാന്‍ തുടങ്ങി,
അതോടോപ്പം കുറച്ച്നോട്ടുബുക്കുകളും."
ടീച്ചര്‍ പറഞ്ഞുനിര്‍ത്തി.
ലോകം എത്ര പുരോഗമിച്ചാലും വിശക്കുന്നവന്
മുമ്പില്‍ എന്ത് തത്വശാസ്ത്രം ! ഇന്‍ഡ്യ ഗവണ്‍മെന്‍റും
കേരള സര്‍ക്കാരും നടപ്പിലാക്കിയ എറ്റവുംനല്ല പരി
പാടിയായി സ്കൂള്‍ ഉച്ചഭക്ഷണം മാറുന്നതും അതു
കൊണ്ടുതന്നെയാണ്. ഉച്ചഭക്ഷണം ഉള്ളതുകൊണ്ടു
മാത്രം സ്കൂളില്‍ എത്തുന്ന കുട്ടികളെഎനിയ്ക്കറി
യാം. ദാനങ്ങളില്‍ എറ്റവും പുണ്യമുള്ളത് അന്നദാ
നമാണ് എന്ന് പുരാണങ്ങളില്‍ പ്രദിപാദി യ്ക്കു
ന്നത് സ്മരണീയമാണ്.

No comments:
Post a Comment