TEACHER'S DAY



                                       അധ്യാപകരുടെ അധ്യാപകന്‍  
                 ഡോ. എസ് രാധാകൃഷ്ണന്‍റെ നൂറ്റിയിരുപത്തഞ്ചാം
                                   ജന്മദിനം, വ്യാഴം 5 സെപ്റ്റംബര്‍ 2013



അധ്യാപനത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ദിവസമാണ് സെപ്റ്റംബര്‍ അഞ്ച്. അതെ, അധ്യാപകര്‍ക്കായി ഒരു ദിനം. കരുത്തും കഴിവുമുള്ള തലമുറകളുടെ സൃഷ്ടിക്ക് തണലായി നില്‍ക്കുന്ന അധ്യാപകരെ ആദരിക്കുന്ന ദിവസം. അവരുടെ പ്രവര്‍ത്തനങ്ങളെ ബഹുമാനപൂര്‍വം സ്മരിക്കുന്ന ദിവസം.

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. രാധാകൃഷ്ണന്‍റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. അധ്യാപകരുടെ അധ്യാപകന്‍ എന്ന് അറിയപ്പെട്ടിരുന്ന ഡോ. രാധാകൃഷ്ണന്‍റെ ജീവിതം പകര്‍ന്നു തന്ന സന്ദേശം ഇന്നും ഒരു പ്രകാശഗോപുരമായി നിലനില്‍ക്കുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ അദ്ദേഹം യോഗ്യനായത്.

അദ്ധ്യാപകനായാണ് രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി. രാഷ്ട്രപതി ആയിരിക്കേ അദ്ദേഹത്തിനാണ് ആദ്യമായി ഭാരതരത്നം ലഭിച്ചത്.

1888
സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ മദ്രാസ് സംസ്ഥാനത്തെ തിരുത്തണിയിലാണ് ഡോ. രാധാകൃഷ്ണന്‍ ജനിച്ചത്. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു.

തത്വചിന്തകന്‍, അദ്ധ്യാപകന്‍, നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വില മതിക്കാനാവത്തതാണ്. വിശ്വപൌരന്‍
            
               വിശ്വപൌരന്‍

 ഇന്ത്യന്‍ തത്വചിന്തയെ പാശ്ചാത്യ ഐഡിയലിസ്റ്റിക് തത്വചിന്തകര്‍ക്കു പരിചയപ്പെടുത്തുകയും മനസിലാക്കിക്കൊടുക്കുകയും അങ്ങനെ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ മഹിമ ഉദ്ഘോഷിക്കുകയും ചെയ്തു എന്നതാണ് രാധാകൃഷ്ണന്‍റെ ഏറ്റവും വലിയ സംഭാവന.

വസുധൈവ കുടുംബകം എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. തൊഴിലോ പദവിയോ നേടാനുള്ളതല്ല, ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് വിദ്യാഭ്യാസം എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു



          SOME VIDEOS RELATED TO TEACHER'S DAY



 

A BIOGRAPHY OF Dr. S.Radhakrishnan


A SHORT FILM



SOME MOMENTS FROM A MALAYALAM FILM



          
           SOME EVENTS FROM Dr.RADHAKRISHNAN'S LIFE

No comments:

Post a Comment