SCHOOL FEATURES

1,മികച്ച അദ്ധ്യാപകര്‍
2.നിരന്തര കായിക പരിശീലനം
3.ഐ.റ്റി അധിഷ്ഠിത പഠനം
4.ഇംഗ്ലീഷ് ഭാഷാവിനിമയശേഷി,സത്മാര്‍ഗബോധം എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തല്‍
5,ആഴ്ചയില്‍ രണ്ടുദിവസം സ്കൂള്‍ അസംബ്ലി.

                        1,മികച്ച അദ്ധ്യാപകര്‍ 

സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്
ശ്രീമതി.എസ്,പ്രസന്നകുമാരി അമ്മ. ഇരുപതില്‍പ്പരം വര്‍ഷത്തെ അദ്ധ്യാപ
നപരിചയം. ഞെക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂ
ളില്‍ പി.ഡി ടീച്ചറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഥമാ ദ്ധ്യാപികയായി ഈ സ്കൂളില്‍  സേവനം ആരംഭിച്ച കാലം മുതല്‍ സ്കുളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി  ഇടപെടുന്നു എന്നു മാത്രമല്ല,പി.റ്റി.എയെയുടെയും  അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദ്യാലയത്തിന്‍റെ സര്‍വതോന്മുഖമായ   വികസനത്തിന് ആത്മാര്‍ത്ഥമായി പരിശ്രമിയ്കുന്ന  വ്യക്തിയാണ്.

 പി.മോഹനദാസ്. (സീനിയര്‍ അസിസ്റ്റന്‍റ്)

വിവിധ വകുപ്പുകളിലായി ഇരുപതില്‍പ്പരം വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ്.1993-ല്‍ സ്റ്റേറ്റ് പോലീസ് സര്‍വീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു,1996 മുതല്‍ ഒന്നര വര്‍ഷം കെ.എസ്.ആര്‍,ടി.സിയില്‍ കണ്ടക്റായി ജോലി ചെയ്തു.  തുടര്‍ന്ന് ഗവ.സ്കൂള്‍ അദ്ധ്യാപകനായി പതിനാറ് വര്‍ഷത്തെ അദ്ധ്യാപന പരിചയം.  എട്ടുവര്‍ഷം അദ്ധ്യപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി എ.എസ്.എ.യുടെ കീഴില്‍ മികച്ച ട്രെയിനറായി സേവനമനുഷ്ഠിച്ചുട്ടുണ്ട്.ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം
നേടിയിട്ടുണ്ട്. 2012 ജൂലൈ മാസം മുതല്‍ വീണ്ടും ഈ സ്കൂളില്‍ ഇദ്ദേഹത്തിന്‍റെ സേവനം ലഭ്യമായത് സ്കുളിന്‍റെ പ്രവര്‍ത്തനമികവിന് വളരെയധികം സഹായകമായി. സ്കുളിന്‍റെ പഠനപുരോഗതിയ്ക്  തന്‍റേതായ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്നഇദ്ദേഹം പ്രസ്തുത ലക്ഷ്യ ത്തിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്നു.വളരെ വിപുലമായ ഒരു ശിഷ്യസമ്പത്തിന് ഉടമയാണിദ്ദേഹം.

ആര്‍.ഹരിലാല്‍

ഇരുപതില്‍പരം വര്‍ഷത്തെ അദ്ധ്യാപനപരിചയം. 1993 മുതല്‍ 2001 വരെ ഹൈസ്കുള്‍ അദ്ധ്യാപകനായി (എയിഡഡ്)  മലപ്പുറം ജില്ലയിലെ
ചേരുലാല്‍ ഹൈസ്കൂളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതല്‍ പ്രൈമറി സ്കൂള്‍ ടീച്ചറായി മലപ്പുറം ജില്ലയിലെ വിവിധ സ്കുളുകളില്‍ (GLPS ഇടിവണ്ണ എസ്റ്റേറ്റ്, GLPSകരേക്കാട്,GUPS കാപ്പില്‍കാരാട്, GLPS നടുവട്ടം)  ജോലി നോക്കിയിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ രണ്ടുവര്‍ഷം ചിതറ   പഞ്ചായത്ത് എല്‍പി.എസ്സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അന്തര്‍ജില്ലാ  സ്ഥലംമാറ്റത്തിലൂടെ GLPS ഭരതന്നൂരിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ ഈ സ്കൂളില്‍ ഇദ്ദേഹത്തിന്‍റെ സേവനം ലഭ്യമായി.  സ്കൂളിന്‍റെ അക്കാമദികപുരോഗതിയ്ക്ക് നിരന്തരം പരിശ്രമിയ്ക്കുന്ന  ഇദ്ദേഹം മലയാളത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും   നേടിയതിന്
പുറമെസെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.


ജിസ്സ.റ്റി.

2003-ല്‍ എല്‍.ഡി.ക്ലര്‍ക്കായി ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ ഔദ്യോഗിക
ജീവിതം ആരംഭിച്ച ശ്രീമതി.ജിസ്സ 2004-ല്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാ
പികയായി ആദ്യം സേവനമനുഷ്ഠിച്ചത്  പനയറ ഗവ.എല്‍.പി.സ്കൂ
ളിലാണ്.ഒരു നല്ല വായനാശീലം കൈമുതലായുള്ള ഈ അദ്ധ്യാപിക ഇംഗ്ളീഷ്ഭാഷയില്‍ ബിരുദാനന്തരബിരുദം നേടിയതിന് പുറമെ  TTC,Bed,SET,NET എന്നീ യോഗ്യതകളും നേടിയിട്ടുണ്ട്.2013 മെയ്മാസം മുതല്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ അദ്ധ്യാപിക
ഇതിനോടകംതന്നെ മികച്ച അദ്ധ്യാപിക എന്നനിലയില്‍ ശ്രദ്ധേയയായിക്കഴിഞ്ഞു.

                                2. നിരന്തര കായിക പരിശീലനം

ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സിന് സ്ഥാന
മുള്ളൂ എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ  കായിക വികസനത്തിന് പ്രത്യേക പരിഗണന ഈ വിദ്യാലയത്തില്‍ നല്‍കിവരുന്നു.  എല്ലാ ചൊവ്വാഴ്ചയും പ്രത്യേകകായിക വിദ്യാഭ്യാസവും കായിക പരിശീലനവും  ലഭിച്ച ശ്രീ.മോഹനദാസിന്‍റെ നേതൃത്വത്തില്‍  MASS PHYSICAL EDUCATION TRAINING കൃത്യമായി  നടത്താറുണ്ട്.



                              

                            3.ഐറ്റി അധിഷ്ഠിത പഠനം

ക്ലാസ് മുറികളില്‍ വിവരസാങ്കേതികവിദ്യയുടെ അനന്തസാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന അദ്ധ്യയനരീതിയാണ് ഈ സ്കൂളിന്‍റെ
മറ്റൊരു പ്രത്യേകത. എല്ലാവിധസൌകര്യങ്ങളോടും കൂടിയതാണ് സ്കൂളിലെ കമ്പ്യൂട്ടര്‍ലാബ്.പ്രവര്‍ത്തനസജ്ജമായ നാല് ഡെസ്ക്ടോപ്പ്
കമ്പ്യൂട്ടര്‍,സ്കാനര്‍,ഫോട്ടോസ്റ്റാറ്റ് എന്നിവയങ്ങിയ രണ്ട് ലേസര്‍ പ്രിന്‍ററുകള്‍, പ്രൊജക്ടര്‍,ഇന്‍റര്‍നെറ്റ് എന്നിവ കമ്പ്യൂട്ടര്‍ ലാബിന്‍റെ പ്രത്യേകതയാണ്. കൂടാതെ ക്ലാസ് മുറികളിലെ പഠനത്തിനായി മൂന്ന് ലാപ്ടോപ്പുകള്‍. അദ്ധ്യാപകര്‍ എല്ലാം തന്നെ കമ്പ്യുട്ടര്‍ പരിജ്ഞാനം ഉള്ളവരായതിനാല്‍ ഐ.റ്റി.യുടെ നിര്‍ദ്ദിഷ്ഠ പാഠപുസ്തകത്തിന് പുറമെ ക്ലാസ്റും പ്രവര്‍ത്തനങ്ങള്‍  സി.ഡി.. ഇന്‍റര്‍നെറ്റ്, ലാപ്ടോപ് എന്നിവയുടെ സഹായത്തോയത്തോടെ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിയ്കുന്നു.
ഇതിനെല്ലാം പുറമെ ടൈല്‍ പാകി മനോഹരമാക്കിയ സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ പ്രോജക്ടര്‍, ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഉള്‍പ്പെട്ടിരിയ്കുന്നു.
ആഴ്ചയിലൊരിയ്കല്‍ ക്ലാസ് അടിസ്ഥാനത്തില്‍ ഐ.റ്റി.പാഠപുസ്തകപഠനം ടൈംടേബിളിലില്‍ ഉള്‍പ്പെടുത്തിയിരിയ്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക്  ഇംഗ്ലീഷ്/മലയാളം ഭാഷാവികാസത്തിനായി  ഇംഗ്ലീഷ്/മലയാളം കാര്‍ട്ടൂണുകള്‍, സന്‍മാര്‍ഗകഥകള്‍ എന്നിവ ഇന്‍റര്‍നെറ്റ്  സൌകര്യത്തോടെ
എല്ലാദിവസവും പ്രദര്‍ശിപ്പിയ്കുന്നു.



                       കമ്പ്യൂട്ടര്‍ റൂമില്‍ ഐ.റ്റി. പാഠപുസ്തകം പഠിയ്കുന്ന
                                               വിദ്യാര്‍ത്ഥികള്‍



4.ഇന്‍റര്‍നെറ്റ്  സഹായത്തോടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം                              വര്‍ദ്ധിപ്പിയ്കുന്നതിനും സത്മാര്‍ഗകഥകള്‍ കേള്‍ക്കുന്നതിനുമുള്ള                 പ്രവര്‍ത്തനങ്ങള്‍ 

വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള ദൈര്‍ഘ്യം കുറച്ച് ഇതര വിജ്ഞാനപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കുന്നു. ഇംഗ്ലീഷ് ഭാഷാവിനിമയശേഷീവികാസത്തിന് ഇന്‍റര്‍നെറ്റ് സഹായത്തോടെ ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ ദീവസവും  പ്രദര്‍ശിപ്പിയ്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികളില്‍ സത്മാര്‍ഗബോധം വളര്‍ത്തുക ,വ്യക്തിത്വവികാസം സൃഷ്ടിയ്കുക  എന്നീ ലക്ഷ്യത്തോടെ വിവിധ മലയാളം വീഡിയോകളും
പ്രദര്‍ശിപ്പിയ്ക്കുന്നു.




STUDENTS WATCHING MALAYALAM  MORAL VIDEOS















STUDENTS WATCHING ENGLISH CARTOON FILMS


              ആഴ്ചയില്‍ രണ്ടുദിവസം സ്കൂള്‍ അസംബ്ലി

എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴാചയും കൃത്യമായി സ്കൂള്‍ അസംബ്ലി നടത്താന്‍ ശ്രദ്ധിയ്കാറുണ്ട്.വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണവും ദിനാചരണങ്ങളോടനുബന്ധിച്ചും  പ്രത്യക അസംബ്ലിയും ഇതിനു പുറമെ കൂടുന്നു.വിദ്യാര്‍ത്ഥികളില്‍ അച്ചടക്കബോധവും രാജ്യസ്നേഹവും സൃഷ്ടിയ്കാന്‍ ഇത്തരം സ്കൂള്‍ അസംബ്ലികള്‍ക്ക് വലിയ പങ്കു വഹിയ്കാനാകും എന്നതില്‍ തര്‍ക്കമില്ല.എന്‍റെ പത്രം പദ്ധതിയിലൂടെ  സ്കൂളിലേയ്ക് സ്പോണ്‍ര്‍ഷിപ്പിലൂടെ ലഭിച്ച ദേശാഭിമാനി ദിനപത്രം അസംബ്ലിയില്‍ വാര്‍ത്താവായനയ്കായി പയോജനപ്പെടുത്തുന്നു. സ്കുള്‍തലമത്സരങ്ങളിലും ഇതരമത്സരങ്ങളിലും വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസംബ്ലിയില്‍ വച്ചാണ് സമ്മാനദാനം നിര്‍വഹിയ്ക്കാറ്.

                                             സ്കൂള്‍ അസംബ്ലി



                                                വാര്‍ത്താവായന














No comments:

Post a Comment