സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നെയിം ബാഡ്ജിന്‍റെയും സ്റ്റുഡന്‍സ് ഡെസ്കിന്‍റെയും വിതരണോദ്ഘാടനം
മുത്താന ഗവ.എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ചെമ്മരുതി സര്‍വീസ് സഹകരണബാങ്ക് സ്പോണ്‍സര്‍ ചെയ്ത നെയിം ബാഡ്ജിന്‍റെ ഉദ്ഘാടനം
22.11.2013 വെള്ളിയാഴ്ച ചെമ്മരുതി സര്‍വീസ് സഹരണബാങ്ക് പ്രസിഡന്‍റ് ശ്രീ.എ.ജയതിലകന്‍ നിര്‍വഹിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുത്താന നിഷാഭവനില്‍ ശ്രീമതി.നീന.പി.സി. സ്പോണ്‍സര്‍ ചെയ്ത സ്റ്റുഡന്‍സ് ഡസ്ക്കുകളുടെ വിതരണോദ്ഘാടനം നീനയുടെ പിതാവായ ശ്രീ.പുഷ്പചന്ദ്രന്‍ നിര്‍വഹിച്ചു.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് വാര്‍ഡ് മെമ്പര്‍ ശ്രീമതി. ജയലക്ഷ്മിയാണ്. ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രസന്നകുമാരി അമ്മ
അധ്യക്ഷയായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.മോഹനദാസ് സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്‍റ് ശ്രീ.രാജന്‍ അചാരി കൃതജ്ഞത രേഖപ്പെടുത്തി. അദ്ധ്യാ പകര്‍ക്ക് പുറമെ തദ്ദേശവാസികളും പി.റ്റി.എ. അംഗങ്ങളും സന്നിഹിതരാ യിരുന്നു.
ചിത്രം-1 സ്വഗതം -ശ്രീ.പി.മോഹനദാസ്
ചിത്രം-2
അദ്ധ്യക്ഷ പ്രസംഗം-ശ്രീമതി. പ്രസന്നകുമാരി അമ്മ(ഹെഡ്മിസ്ട്രസ്സ്)
ചിത്രം-4
പൊതുസമ്മേളനം ഉദ്ഘാടനം-ശ്രീമതി.ജയലക്ഷ്മി(വാര്‍ഡ് മെമ്പര്‍)
ചിത്രം-5
സ്റ്റുഡന്‍സ് നെയിം ബാഡ്ജിന്‍റെയും ബെല്‍റ്റിന്‍റെയും വിതരണോദ്ഘാടനം
ചെമ്മരുതി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്‍റ് ശ്രീ.ജയതിലക്സ്കൂള്‍ ലീഡര്‍ സാബിറയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
ചിത്രം-6
സ്റ്റുഡന്‍സ് ഡെസ്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ശ്രീ.പുഷ്പചന്ദ്രന്‍
സംസാരിയ്കുന്നു.
സ്റ്റുഡന്‍സ് ഡെസ്കിന്‍റെ ഉദ്ഘാടനം ശ്രീ.പുഷ്പചന്ദ്രന്‍ നിര്‍വഹിയ്ക്കുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ
സമഗ്രപച്ചക്കറികൃഷി
2013-14-ലെ സമഗ്രപച്ചക്കറികൃഷി ചെമ്മരുതി കൃഷിഭവന്‍റെ സഹകരണത്തോടെ
9-10-13 വെള്ളിയാഴ്ച സ്കൂളില്‍ ആരംഭിച്ചു. ചെമ്മരുതി കൃഷിഭവനിലെ അസിസ്റ്റന്‍റ് അഗ്രിക്കല്‍ച്ചര്‍ ഓഫീസര്‍ ശ്രീമതി. ലിസ്സി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്‍റ് അഗ്രിക്കല്‍ച്ചര്‍ ഓഫീസര്‍ ശ്രീമതി. രാധാമണിയും തദവസരത്തില്‍ സന്നിഹിതയായിരുന്നു.
ചിത്രം-1 -ഉദ്ഘാടനം
ചിത്രം-2- വിത്ത് വിതയ്ക്കല്‍
ചിത്രം-3 -നിലം ഒരുക്കല്ക്ലാസ് പി.റ്റി.എ.
ഒക്ടോബര്‍മാസത്തെ ക്ലാസ് പി.റ്റി.എ. 4-10-2013 വെള്ളിയാഴ്ച 3 മണിയ്ക് സ്കൂളില്‍ നടക്കുകയുണ്ടായി.രക്ഷിതാക്കളുടെ സൌകര്യാര്‍ത്ഥം നാല് ക്ലാസ്സുകളുടെയും പ്രീപ്രൈമറിയുടെയും ക്ലാസ് പി.റ്റി.എ. ഒരുമിച്ചാണ് വിളിച്ചത്. ഭൂരിഭാഗം രക്ഷകര്‍ത്താക്കളും യോഗത്തില്‍ പങ്കെടുത്തു. എല്ലാ രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി പാഠ്യപദ്ധതിയെക്കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിച്ചതിന് ശേഷം 2013-ല്‍ ഇതുവരെ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്കൂള്‍ യൂണിഫോം ഇതുവരെ ലഭിയ്കാത്തതിനെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ യോഗത്തില്‍ പരാതിപ്പെടുകയുണ്ടായി. തുടര്‍ന്ന് ബന്ധപ്പെട്ട ക്ലാസ്സുകളില്‍ യോഗം ചേര്‍ന്ന് ഒന്നാം ടേം മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങളും ഓരോ വിദ്യാര്‍ത്ഥിയ്ക്കും ലഭിച്ച ഗ്രേഡുകളും പരിചയപ്പെടുത്തി.
പി.റ്റി.എ. മീറ്റിംഗ്-ഫേട്ടോ-1
പി.റ്റി.എ. മീറ്റിംഗ്--ഫേട്ടോ-2
പി.റ്റി.എ. മീറ്റിംഗ്- -ഫേട്ടോ-3
ശുചീകരണം
ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണം ഒക്ടോബര്‍ 3-)o തീയതിനടന്നു. ക്ലാസ്സ് മുറികളും പരിസരവും സ്കൂള്‍ഗ്രൌണ്ടും
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംയുക്തമായി വൃത്തിയാക്കി.മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉത്സാഹത്തോടെ പങ്കെടുത്ത ശുചീകരണപ്രവര്‍ത്തനം ഒരു നവ്യാനുഭവം തന്നെയായി. പ്രവര്‍ത്തനശേഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശീതളപാനീയവും ബിസ്കറ്റും നല്‍കി.
ഗാന്ധിജയന്തി പ്രത്യകഅസംബ്ലി
ഗാന്ധിജയന്തിദിനത്തില്‍ സ്കൂളില്‍ പ്രത്യേകഅസംബ്ലി കൂടുകയുണ്ടായി. ഗാന്ധിജിയുടെ ആത്മകഥയായ "എന്‍റെ സത്യാന്വേക്ഷണ പരീക്ഷണങ്ങള്‍" എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സാബിറ വായിച്ചു. അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍,പി.റ്റി.എ.പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓണാഘോഷം 2013
മുത്താന ഗവ.സ്കൂളിലെ ഓണാഘോഷം മദര്‍ പി.റ്റി.എ, എസ്.എം.സി, എന്നിവയുടെ സഹകരണത്തോടെ സെപ്തംബര്‍ 13-)0 തീയതി വെള്ളിയാഴ്ച വര്‍ണാഭമായ പരിപാടികളോടെ നടന്നു. കലാകായികമത്സരങ്ങള്‍,അത്തപ്പൂക്കളമത്സരം,ഓണസദ്യഎന്നിവ വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, ഇതിനോടനുബന്ധിച്ച് കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്കല്‍,ബലൂണ്‍ പൊട്ടിയ്കല്‍ എന്നീ മത്സരങ്ങള്‍ നടക്കുകയുണ്ടായി.
മത്സരശേഷം സമ്മാനദാനവും നടന്നു.
അത്തപ്പൂക്കളമത്സരം-വിവിധദൃശ്യങ്ങള്‍
സ്റ്റാന്‍ഡേര്‍ഡ്-I
സ്റ്റാന്‍ഡേര്‍ഡ്-II
സ്റ്റാന്‍ഡേര്‍ഡ്-III
സ്റ്റാന്‍ഡേര്‍ഡ്-IV
കസേരകളി(ആണ്‍കുട്ടികള്‍)
കസേരകളി(ആണ്‍കുട്ടികള്‍)
കസേരകളി(പെണ്‍കുട്ടികള്‍)
ബലൂണ്‍പൊട്ടിയ്കല്‍
ഓണസദ്യ-വിവിധദൃശ്യങ്ങള്‍
കസേരകളി-വീഡിയോ ദൃശ്യം-1
കസേരകളി-II
സ്വാതന്ത്ര്യദിനാഘോഷം- 2013
മുത്താന ഗവ.എല്‍.പി.,സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ
പരിപാടികളോടെ നടന്നു. രാവിലെ 8:ന് പിറ്റി.എ.പ്രസിഡന്‍റ് ശ്രീ.എം.
രാജന്‍ ആചാരി പതാകയുയര്‍ത്തി. തുടര്‍ന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി.
പ്രസന്നകുമാരി അമ്മ ,അദ്ധ്യാപകരായ ശ്രീ.ഹരിലാല്‍,ശ്രീ.മോഹനദാസ്,
ശ്രീമതി.ജിസ്സ,പി.റ്റി.എ.പ്രസിഡന്‍റ് .ശ്രീ.രാജന്‍ ആചാരി,രക്ഷാകര്‍
ത്താക്കള്‍ തുടങ്ങയര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മിഠായിവിത
രണം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം,
വീഡിയോയെയും ചിത്രങ്ങളെയും അടിസ്ഥാനമാക്കി ക്വിസ് മല്‍സരം എന്നിവയും തുടര്‍പ്രവര്‍ത്തനങ്ങളായി നടക്കുകയുണ്ടായി.ക്വിസ് മല്‍
സരത്തില്‍ വിജയികളായ സാബിറ, അഷ്ടമി എന്നീ വിദ്യാര്‍ത്ഥിനി
കള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ര്ടസ്സ് ശ്രീമതി.പ്രസന്നകുമാരി അമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പി.റ്റിഎ. പ്രസിഡന്‍റ്. ശ്രീ.എം.രാജന്‍ ആചാരി. പതാകയുയര്‍ത്തുന്നു.
ദേശഭക്തി ഗാനാലാപനം
( ഹരിനന്ദന, രാധിക,സാബിറ, ഐശ്വര്യ,അപര്‍ണ, ഗൌരി, സവിത)
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് നടന്ന ക്വിസ് മല്‍സരം
ക്വിസ് മല്‍സരത്തില്‍ വിജയിച്ച സാബിറയ്ക്ക് ഹെഡ്മിസ്ട്രസ്സ്
ശ്രീമതി. പ്രസന്നകുമാരി അമ്മ സമ്മാനദാനം നിര്‍വ്വഹിയ്കുന്നു.
ക്വിസ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അഷ്ടമിയ്ക് സ്കൂള്‍
ഹെഡ്മിസ്ട്രസ്സ് സമ്മാനം നല്‍കുന്നു.
പ്രവേശനോത്സവം
2013 ജൂണ്‍ 3-)oതീയതി സ്കൂളിലെ പ്രവേശനോത്സവം ലളിതവും വര്‍ണാഭവുമായ ചടങ്ങുകളോടെയാണ് നടന്നത്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീമതി. ജയലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്തത്. അനേകം രക്ഷിതാക്കളും തദ്ദേശവാസികളും സന്നിഹിതരായിരുന്നു. നവാഗതരായ 26 കുരുന്നുകള്‍ക്കു അക്ഷരക്കാര്‍ഡുകള്‍ നല്‍കി, മുന്‍കൂട്ടി അക്ഷരങ്ങള്‍ എഴുതിതയ്യാറാക്കിയ സ്ഥലത്ത് പരസഹായമില്ലാതെ അവര്‍ അക്ഷരദീപം തെളിയിച്ചു. സൌജന്യപഠനോപകരവിതരണം ഉദ്ഘാടനം ചെയ്തത് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രസന്നകുമാരി അമ്മയാണ്. മുത്താന എന്‍.എസ്.എസ്. കരയോഗത്തിന്‍റെ സൌജന്യ പഠനോപകരണവിതരണോദ്ഘാടനം നടത്തിയത് ട്രഷറര്‍ ശ്രീ.ബാബുവാണ്.സ്കൂള്‍ അദ്ധ്യാപകരായ ശ്രീ.മോഹനദാസ്, ശ്രീ.ഹരിലാല്‍, ശ്രീമതി.ജിസ, പി.റ്റി.എ.പ്രസിഡന്‍റ് ശ്രീ. രാജന്‍ ആചാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സൌജന്യ പഠനോപകരണവിതരണത്തിന്‍റെ ഉദ്ഘാടനം ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ജയലക്ഷ്മി നിര്‍വഹിയ്കുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് സ്കൂള്‍ ഫോട്ടോ ആല്‍ബം കാണുക..

പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete