Sunday, June 23, 2013

സവിനയം..............സമര്‍പ്പിയ്ക്കട്ടെ........

സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങുകയെന്നത് ഞങ്ങളുടെ  ചിരകാലാഭിലാഷമാണ്.വിവരസാങ്കേതികരംഗത്ത് ലോകം അനുദിനം അമ്പരപ്പിയ്കുന്ന വളര്‍ച്ച കൈവരിയ്കുന്ന ഈ കാലഘട്ടത്തില്‍ അതോടൊപ്പം സഞ്ചരിയ്കാതെ നിവൃത്തിയില്ലല്ലോ. അദ്ധ്യാപകരുടെ കാഴ്ചപ്പാടുകളും സ്കൂളിലെ മികച്ച പ്രവര്‍ത്തങ്ങളും വായനക്കാരുമായി പങ്കുവെയ്കുവാനും ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്കുന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും അനുഭവങ്ങളും വിലയേറിയ നിര്‍ദ്ദേശങ്ങളും സ്വീകരിയ്കുവാനും ഈ ബ്ലോഗ് സഹായകമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഈ എളിയ സംരംഭത്തിന് സഹായിച്ച എല്ലാ മാന്യ വ്യക്തികള്‍ക്കും വിശിഷ്യ ആദ്യാക്ഷരിയ്കും അകമഴിഞ്ഞ കൃതജ്ഞത ഈ സന്ദര്‍ഭത്തില്‍ അറിയിച്ചുകൊണ്ട് ഈ ബ്ലോഗ് സവിനയം സമര്‍പ്പിയ്കട്ടെ....

No comments:

Post a Comment